അവള്‍’ വീണ്ടും എന്റെ ജീവിതത്തിലേക്കു എന്തിനു വരുന്നു. ഞാന്‍’ ഇന്നു മറ്റൊരുവളുടെ സ്വന്തമെന്നറിഞ്ഞിട്ടും സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനേയും വഞ്ചിച്ച് അവള്‍’ എന്നെ തേടി അലയുന്നു. അവളുടെ കണ്ണുകളിലെ ദാഹം. അതെന്നെ ഉന്മത്തനാക്കുന്നു. എന്റെ ഭഗവതി ഈയുള്ളവനെ കാക്കണെ.
എന്നെ കാത്ത് ഈശ്വരനാമം ചൊല്ലി കൊച്ചിനെ ഉറക്കുന്ന, എന്റെ പ്രിയതമ അവളുടെ അരികിലേക്കു ഞാന്‍’ ചെല്ലട്ടെ. ആ കാതുകളില്‍’ മെല്ലെന്നെ കടിച്ചുകൊണ്ടിന്നു ഞാന്‍’ മന്ത്രിക്കും ഞാന്‍ നിന്റ്തു മാത്രം എന്‍’ ഓമലേ.
എണ്ണയിട്ടു തുളസി കതിര്‍’ ചൂടിയ ആ മുടിയിഴകളില്‍’ തഴുകി ആ നെറുകയില്‍’ ഒരായിരം മുത്തം കൊടുക്കണം.
പിന്നെ ചുവന്നു തുടുത്ത ആ മുഖം ചേര്‍ത്ത് അവളോടു പറയണം - നീ വെറുതെ ഒരു ഭാര്യയല്ല, നീയെന്റെ ജീവന്റെ ജീവനെന്ന്.
Friday, September 5, 2008
Subscribe to:
Post Comments (Atom)
2 comments:
ഇതൊക്കെ നല്ല ചിന്തകള്‍..
ഈ കാലത്തും ഇങ്ങനെയൊക്കെ ചിന്തിക്കുന്നുവെന്നറിഞ്ഞതില്‍ അതിയായ സന്തോഷം... പിന്നെ ആ പഴയ അവളോട് പോകാന്‍ പറ.
Post a Comment