GramaPhone

Songs from the Gul Mohan Unlimited Edition

Friday, September 5, 2008

അവള്‍ - വെറുതെ ഒരു ഭാര്യ

അവള്‍’ വീണ്ടും എന്റെ ജീവിതത്തിലേക്കു എന്തിനു വരുന്നു. ഞാന്‍’ ഇന്നു മറ്റൊരുവളുടെ സ്വന്തമെന്നറിഞ്ഞിട്ടും സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനേയും വഞ്ചിച്ച് അവള്‍’ എന്നെ തേടി അലയുന്നു. അവളുടെ കണ്ണുകളിലെ ദാഹം. അതെന്നെ ഉന്മത്തനാക്കുന്നു. എന്റെ ഭഗവതി ഈയുള്ളവനെ കാക്കണെ.
എന്നെ കാത്ത് ഈശ്വരനാമം ചൊല്ലി കൊച്ചിനെ ഉറക്കുന്ന, എന്റെ പ്രിയതമ അവളുടെ അരികിലേക്കു ഞാന്‍’ ചെല്ലട്ടെ. ആ കാതുകളില്‍’ മെല്ലെന്നെ കടിച്ചുകൊണ്ടിന്നു ഞാന്‍’ മന്ത്രിക്കും ഞാന്‍ നിന്റ്തു മാത്രം എന്‍’ ഓമലേ.
എണ്ണയിട്ടു തുളസി കതിര്‍’ ചൂടിയ ആ മുടിയിഴകളില്‍’ തഴുകി ആ നെറുകയില്‍’ ഒരായിരം മുത്തം കൊടുക്കണം.
പിന്നെ ചുവന്നു തുടുത്ത ആ മുഖം ചേര്‍ത്ത് അവളോടു പറയണം - നീ വെറുതെ ഒരു ഭാര്യയല്ല, നീയെന്റെ ജീവന്റെ ജീവനെന്ന്.

Friday, May 30, 2008

ഗുല്‍ മോഹര്‍

ആരെയും നോവിച്ചീടാതെ
ഈ ബൂലോകത്തില്‍് ഞാന്‍
ഒരു പൂമരമാവാന്‍
ഗുല്‍ മോഹര്‍